---
title: "കുറുമാത്തൂർ കൊടിലേരി പാലത്തിൻ്റെയും അപ്രോച് റോഡിന്റെയും പ്രവർത്തി അന്തിമ ഘട്ടത്തിൽ"
english_title: "Kurumathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155176/kurumathur"
published_at: "2023-10-19T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65311b539c029_Screenshot_2023-10-19-17-30-51-63_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുറുമാത്തൂർ കൊടിലേരി പാലത്തിൻ്റെയും അപ്രോച് റോഡിന്റെയും പ്രവർത്തി അന്തിമ ഘട്ടത്തിൽ

> **Lead Summary:** **കുറുമാത്തൂർ**: പൂമംഗലം കൊടിലേരി പാലത്തിൻ്റെയും അപ്രോച് റോഡിന്റെയും പ്രവർത്തി അന്തിമ ഘട്ടത്തിൽ. പാലം ഡിസംബർ ആദ്യ വാരം തന്നെ നാടിന് സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

**കുറുമാത്തൂർ**: പൂമംഗലം കൊടിലേരി പാലത്തിൻ്റെയും അപ്രോച് റോഡിന്റെയും പ്രവർത്തി അന്തിമ ഘട്ടത്തിൽ. പാലം ഡിസംബർ ആദ്യ വാരം തന്നെ നാടിന് സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആലക്കോട്, പരിയാരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് എളുപ്പത്തിൽ കണ്ണൂർ വിമാനത്താവളം, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻകഴിയുന്ന തരത്തിൽ ചൊറുക്കള കാണിച്ചാമൽ കൊടിലേരി -കാഞ്ഞിരങ്ങാട് നടുവയൽ റോഡിലാണ് കൊടിലേരി പാലം നിർമിക്കുന്നത്.

നാലുകോടി രൂപയാണ് പദ്ധതിച്ചെലവ്. ഒന്നര മീറ്റർ വീതം ഇരുഭാഗത്തും നടപ്പാതയും നിർമ്മിക്കുന്നുണ്ട്.എന്നാൽ ഇരുഭാഗത്തും അനുബന്ധ റോഡ് നിർമ്മാണം നടത്താനായി സമീപത്തെ വീട്ടുകാർ ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ഹിയറിങ് നടത്തുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ആയിരുന്നു.

എത്രയും പെട്ടെന്ന് പ്രവർത്തി പൂർത്തീകരിച് ഡിസംബർ ആദ്യവാരം തന്നെ നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ലക്ഷ്മണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155176/kurumathur)