---
title: "നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല"
english_title: "Today gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15518/today-gold-rate"
published_at: "2021-12-11T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b435a005438_images (23).jpeg"
keywords: []
---

# നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

> **Lead Summary:** **കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില**

## Article Content

**കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില**

ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. 4495 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 35960 രൂപയാണ് ഇന്നത്തെ സ്വർണ വില. 4475 രൂപയിൽ നിന്ന് 20 രൂപ വർധിച്ച ശേഷം കഴിഞ്ഞ നാല് ദിവസമായി 4495 രൂപയിലാണ് സ്വർണത്തിന്റെ വിപണനം.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉള്ളത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15518/today-gold-rate)