---
title: "ഇരിട്ടി കല്ലുമുട്ടിയിൽ വാഹനാപകടം മൂന്ന് പേർക്ക് പരിക്ക് "
english_title: "Three persons injured in a car accident in Iritty Kallumuti "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155197/three-persons-injured-in-a-car-accident-in-iritty-kallumuti"
published_at: "2023-10-19T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653132fd93847_fdghfhfh.jpg"
keywords: []
---

# ഇരിട്ടി കല്ലുമുട്ടിയിൽ വാഹനാപകടം മൂന്ന് പേർക്ക് പരിക്ക് 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി തലശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിക്ക് അടുത്ത കല്ലുമുട്ടിയിൽ മാരുതി ഡിസയർ കാറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരുക്കേറ്റ കടുമേനി സ്വദേശികളായ കാർ യാത്രക്കാരായ ഷിജോ ജോസഫ് , എയ്ഡനും ഇവരോടൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു വയസ്സുകാരൻ റയാൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**ഇരിട്ടി**: ഇരിട്ടി തലശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിക്ക് അടുത്ത കല്ലുമുട്ടിയിൽ മാരുതി ഡിസയർ കാറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരുക്കേറ്റ കടുമേനി സ്വദേശികളായ കാർ യാത്രക്കാരായ ഷിജോ ജോസഫ് , എയ്ഡനും ഇവരോടൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു വയസ്സുകാരൻ റയാൻ എന്നിവർക്കാണ് പരിക്കേറ്റത്.

പരുക്കേറ്റ ഇവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാടത്തിൽ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയിലേക്ക് എതിർ ദിശയിൽനിന്നും വന്ന കാർ ഇടിച്ചു കയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. കാർ ഡ്രൈവർ ഉറങ്ങിപോയതാവാം പകട കാരണം എന്നാണ് പ്രഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155197/three-persons-injured-in-a-car-accident-in-iritty-kallumuti)