---
title: "'മരക്കാറി'ന് റിവ്യൂ കോണ്ടസ്റ്റ് സംഘടിപ്പിച്ച് മോഹന്‍ലാല്‍ ആരാധകര്‍"
english_title: "Marakkar review contest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15524/marakkar-review-contest"
published_at: "2021-12-11T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b43a1e80ad3_images (24).jpeg"
keywords: []
---

# 'മരക്കാറി'ന് റിവ്യൂ കോണ്ടസ്റ്റ് സംഘടിപ്പിച്ച് മോഹന്‍ലാല്‍ ആരാധകര്‍

> **Lead Summary:** മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം 'മരക്കാറി'ന് റിവ്യൂ കോണ്ടസ്റ്റ് സംഘടിപ്പിച്ച് മോഹന്‍ലാല്‍ ആരാധകര്‍. എഴുതിയോ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്‍തോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് നിരൂപണങ്ങള്‍ക്ക് ക്യാഷ് പ്രൈസും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളും മോഹന്‍ലാല്‍ ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്.

## Article Content

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം 'മരക്കാറി'ന് റിവ്യൂ കോണ്ടസ്റ്റ് സംഘടിപ്പിച്ച് മോഹന്‍ലാല്‍ ആരാധകര്‍. എഴുതിയോ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്‍തോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് നിരൂപണങ്ങള്‍ക്ക് ക്യാഷ് പ്രൈസും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളും മോഹന്‍ലാല്‍ ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്.

Marakkarreviewcontest എന്ന ഹാഷ് ടാഗോടെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആണ് മത്സരത്തിന് പരിഗണിക്കുക. വ്യാജ പ്രൊഫൈലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ സ്വീകരിക്കില്ല, സിനിമയുടെ കഥ പൂര്‍ണ്ണമായോ ഭാഗികമായോ നിര്‍ണ്ണായക രംഗങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല, കുറിപ്പ് ആണെങ്കില്‍ രണ്ട് പാരഗ്രാഫില്‍ കുറയാത്തതും വീഡിയോ ആണെങ്കില്‍ ഒരു മിനിറ്റില്‍ കുറയാത്തതുമായിരിക്കണം, സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്ന റിവ്യൂ 9744972255 എന്ന നമ്പരില്‍ വാട്സ്ആപ്പ് ചെയ്യണം എന്നിങ്ങനെയാണ് നിബന്ധനകള്‍. ഈ മാസം 19ന് രാത്രി 10 മണി വരെയുള്ള പോസ്റ്റുകളാവും പരിഗണിക്കുക. വിജയികളെ 21ന് രാത്രി എട്ട് മണിക്ക് പ്രഖ്യാപിക്കുമെന്നും മോഹന്‍ലാല്‍ ആരാധകര്‍ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15524/marakkar-review-contest)