---
title: "നിടുംപൊയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീ പിടിച്ചു"
english_title: "The pickup vehicle caught fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15529/the-pickup-vehicle-caught-fire"
published_at: "2021-12-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b43eaef02c2_PicsArt_12-11-11.32.06.jpg"
keywords: []
---

# നിടുംപൊയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീ പിടിച്ചു

> **Lead Summary:** നിടുംപൊയിൽ: മാനന്തവാടി റോഡ് സെമിനാരി വില്ലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീ പിടിച്ചു.

## Article Content

നിടുംപൊയിൽ: മാനന്തവാടി റോഡ് സെമിനാരി വില്ലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീ പിടിച്ചു.

ശനിയാഴ്ച്ച രാവിലെ തലശ്ശേരിയിൽ നിന്നും മാനന്തവാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ആളപായമില്ല. തലശ്ശേരി തോട്ടുമ്മൽ സ്വദേശി ആസിഫിന്റെ മാക്സിമ വാനാണ് കത്തിയത്. പേരാവൂർ ഫയർഫോഴ്സ് എത്തി തീയണച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15529/the-pickup-vehicle-caught-fire)