---
title: "ക്യാമ്പസുകളിലെ എസ്എഫ്ഐ ഏകാധിപത്യം അവസാനിപ്പിക്കും: എബിവിപി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155292/kannur"
published_at: "2023-10-20T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531d3625187f_Screenshot_20231020-062616_WhatsApp.jpg"
keywords: []
---

# ക്യാമ്പസുകളിലെ എസ്എഫ്ഐ ഏകാധിപത്യം അവസാനിപ്പിക്കും: എബിവിപി

> **Lead Summary:** **കണ്ണൂർ** : ക്യാമ്പസുകളിലെ എസ്എഫ്ഐ ഏകാധിപത്യം അവസാനിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി. കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക്കിൽ എബിവിപി പ്രവർത്തകയെ എസ്എഫ്ഐ ഗുണ്ടാ സംഘം ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി പോളിടെക്നിലേക്ക് നടത്തിയ മാർച്ച്‌ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ** : ക്യാമ്പസുകളിലെ എസ്എഫ്ഐ ഏകാധിപത്യം അവസാനിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി. കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക്കിൽ എബിവിപി പ്രവർത്തകയെ എസ്എഫ്ഐ ഗുണ്ടാ സംഘം ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി പോളിടെക്നിലേക്ക് നടത്തിയ മാർച്ച്‌ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എഫ്ഐ യുടെ ഏകാധിപത്യ ഫാസിസ നിലപാടുകളുടെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് എത്രയോ വർഷങ്ങളായി മറ്റൊരു വിദ്യാർത്ഥി സംഘടനയെയും പ്രവർത്തിക്കുവാനോ കടന്നുവരുവാനോ അനുവദിക്കാതെ ഈ ക്യാമ്പസ്സിൽ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളേയും കശാപ്പുചെയ്യകയാണ് അവർ മറ്റു വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം ചെയ്യുന്നവരെ മാരകമായി ആക്രമിച്ചും അവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉണ്ടാക്കിയും അവരെ തകർക്കുന്ന സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്.

ഈ കോളേജിലേ അധ്യാപകരും ഇവിടെയുള്ള പോലീസും ഈ ആക്രമിക്കൂട്ടത്തെ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചു വന്നിട്ടുള്ളത്. സ്ത്രീ സമത്വത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും വാ തോരാതെ സംസാരിക്കുകയും എന്നാൽ മാനുഷിക പരിഗണന പോലും നൽകാതെ ഒരു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഒന്നര മണിക്കൂറോളം ഇരുട്ട് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി റാഗിങ്ങിന്  ഇരയാക്കിയത്. എന്നാൽ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന നിലപാടാണ് ഇവിടെയുള്ള കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു പെൺകുട്ടിക്ക് നീതി ഉറപ്പാക്കി ഈ ക്യാമ്പസിലെ പ്രവർത്തന സ്വാതന്ത്ര്യം പുനസ്ഥാപിക്കാൻ എബിവിപി മുന്നിൽ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുറ്റകരായ എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും കോളേജിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി സംസ്ഥാന ജോയിൻ സെക്രട്ടറി അഭിനവ് തൂണേരി എബിവിപി ജില്ലാ സെക്രട്ടറി അശ്വിൻ ജനഗർ സമിതി അംഗങ്ങളായ ഹിരൺ ഹൃതിക് തുടങ്ങിയ 6ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155292/kannur)