---
title: "സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍"
english_title: "political interference in universities is unacceptable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15531/political-interference-in-universities-is-unacceptable"
published_at: "2021-12-11T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b43f1bc0cff_n3404455321639202573836ba920cb7989580e1a63a56f788e81782e73ce92f96c32f158a76136b4c984df5.jpg"
keywords: []
---

# സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

> **Lead Summary:** തിരുവനന്തപുരം: സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

## Article Content

തിരുവനന്തപുരം: സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഗവര്‍ണര്‍ ചാന്‍സലര്‍ ആയിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. രാജ്യത്ത് സര്‍വകലാശാലകളില്‍ ചാന്‍സലര്‍ ആയി ഗവര്‍ണര്‍മാരെ നിയോഗിച്ചത്, യൂണിവേഴ്‌സിറ്റി ഭരണത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ തടയാനും, സ്വയംഭരണം സുതാര്യമായി നടക്കുന്നു എന്നുറപ്പാക്കാനുമാണ്.

ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും, ഒഴിയാന്‍ സന്നദ്ധനാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15531/political-interference-in-universities-is-unacceptable)