---
title: "#Peravoor | ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാൻ പേരാവൂർ സ്വദേശിയും "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155359/peravoor"
published_at: "2023-10-20T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65320e054f4af_IMG-20231020-WA0081.jpg"
keywords: []
---

# #Peravoor | ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാൻ പേരാവൂർ സ്വദേശിയും 

> **Lead Summary:** **പേരാവൂർ**: ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാൻ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലും. കേരളത്തിൽനിന്ന് പങ്കെടുക്കാനവസരം ലഭിച്ച ഏക പുരുഷ താരമാണ് ദശരഥ്.

## Article Content

**പേരാവൂർ**: ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാൻ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലും. കേരളത്തിൽനിന്ന് പങ്കെടുക്കാനവസരം ലഭിച്ച ഏക പുരുഷ താരമാണ് ദശരഥ്.

മേഘ്ന കൃഷ്ണ വയനാട്, ഐശ്വര്യ തൃശ്ശൂർ ഉൾപ്പെടെ മൂന്നുപേരാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. രണ്ടാം തവണയാണ് ദേശീയ ഗെയിംസിന് ദശരഥ് പങ്കെടുക്കുന്നത്. 12 സംസ്ഥാന മെഡലുകൾ നേടിയ ദശരഥ് 12 തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.

കുഞ്ഞിംവീട്ടിൽ രാജഗോപാലിന്റെയും സീമയുടെയും മകനാണ്. ദേശീയ അമ്പെയ്ത് താരങ്ങളായ സിദ്ധാർഥ് രാജഗോപാൽ, ഋഷിക രാജഗോപാൽ, അഭിമന്യു രാജഗോപാൽ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155359/peravoor)