---
title: "കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് ആരംഭിക്കും "
english_title: "Karipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155381/karipur"
published_at: "2023-10-20T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653215dbcf668_download_(1)_(6).jpeg"
keywords: []
---

# കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് ആരംഭിക്കും 

> **Lead Summary:** **കോഴിക്കോട്**: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

## Article Content

**കോഴിക്കോട്**: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികൾ ജനുവരിയിലാണ് തുടങ്ങിയത്. തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനഃക്രമീകരിച്ചിരുന്നു. ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155381/karipur)