---
title: "#manathana | മണത്തണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155406/manathana"
published_at: "2023-10-20T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532256230820_Screenshot_20231020-122920_WhatsApp.jpg"
keywords: []
---

# #manathana | മണത്തണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു 

> **Lead Summary:** **മണത്തണ**: കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾതല കലോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ രഞ്ജിത് മാർക്കോസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒക്ടോബർ 20, 21 തീയതികളിലായാണ് കലോത്സവം നടക്കുക. സ്കൂൾ പിടിഎ പ്രസിഡന്റ് സി വി അമർനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപാൾ വി ബി രാജലക്ഷ്മി, സീനിയർ അസിസ്റ്റന്റ് പി ഷജോദ്, മദർ പിടിഎ പ്രസിഡന്റ് രാഖിമോൾ, കലോത്സവ കൺവീനർ എൽ ആർ സജ്ന തുടങ്ങിയവർ സംസാരിച്ചു.

## Article Content

**മണത്തണ**: കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾതല കലോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ രഞ്ജിത് മാർക്കോസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒക്ടോബർ 20, 21 തീയതികളിലായാണ് കലോത്സവം നടക്കുക. സ്കൂൾ പിടിഎ പ്രസിഡന്റ് സി വി അമർനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപാൾ വി ബി രാജലക്ഷ്മി, സീനിയർ അസിസ്റ്റന്റ് പി ഷജോദ്, മദർ പിടിഎ പ്രസിഡന്റ് രാഖിമോൾ, കലോത്സവ കൺവീനർ എൽ ആർ സജ്ന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155406/manathana)