---
title: "ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ"
english_title: "Retrenchment in Science and Technology Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155412/retrenchment-in-science-and-technology-department"
published_at: "2023-10-20T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532286a2ee69_Screenshot_2023-10-20-12-38-23-75_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ

> **Lead Summary:** **തിരുവനന്തപുരം**: ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക നിയമനം കിട്ടി സർക്കാർ സ്ഥിരപ്പെടുത്തിയ 13 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 2022 നവംബർ 17 ന്റെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി.

## Article Content

**തിരുവനന്തപുരം**: ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക നിയമനം കിട്ടി സർക്കാർ സ്ഥിരപ്പെടുത്തിയ 13 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 2022 നവംബർ 17 ന്റെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി.

പിരിച്ചുവിടുന്നവരുടെ പട്ടികയിൽ നേതാക്കളുടെ അടുത്ത ബന്ധുക്കളും ഉൾപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങൽ എംഎൽഎയുടെ സഹോദരൻ, കോൺഗ്രസിൽ നിന്ന് സിപിഎമ്മിൽ എത്തിയ പി എസ് പ്രശാന്തിന്റെ ഭാര്യ എന്നിവരും പിരിച്ചുവിടൽ പട്ടികയിലുണ്ട്.

2010 ല്‍ സ്ഥിരപ്പെടുത്തിയ ആറ് പേരെയും പിന്നീട് സ്ഥിരപ്പെടുത്തിയ ഏഴ് പേരെയുമാണ് പിരിച്ചുവിടുന്നത്. ഈ ഉത്തരവ് സിഡിറ്റിൽ അടക്കം സ്ഥിര നിയമനം ലഭിച്ചവ‍ർക്ക് തിരിച്ചടിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155412/retrenchment-in-science-and-technology-department)