---
title: "#peravoor | ഭക്ഷ്യവകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച് പേരാവൂർ പഞ്ചായത്ത് മെമ്പർ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155422/peravoor"
published_at: "2023-10-20T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322e6102ed2_WhatsApp_Image_2023-10-20_at_13.07.40.jpeg"
keywords: []
---

# #peravoor | ഭക്ഷ്യവകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച് പേരാവൂർ പഞ്ചായത്ത് മെമ്പർ

> **Lead Summary:** **പേരാവൂർ:** നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമയം നീട്ടി തരണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന് പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ കത്തയച്ചു. ദിവസം 8 ദിവസം മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സമയം ലഭിച്ചതെന്നും പലരും ആവശ്യമായ രേഖകൾക്ക് വേണ്ടി ഓടിനടക്കകയാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

## Article Content

**പേരാവൂർ:** നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമയം നീട്ടി തരണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന് പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ കത്തയച്ചു. ദിവസം 8 ദിവസം മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സമയം ലഭിച്ചതെന്നും പലരും ആവശ്യമായ രേഖകൾക്ക് വേണ്ടി ഓടിനടക്കകയാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

പലർക്കും പഞ്ചായത്തുകളിൽ നിന്നും കിട്ടേണ്ട സാക്ഷിപത്രം ഇതുവരെ കിട്ടിയിട്ടില്ല, ആയതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരം കുറച്ചു ദിവസം കൂട്ടി നൽകണമെന്നുമാണ് മെമ്പർ ആവശ്യപ്പെടുന്നത്. നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാൻ 10.10.2023 മുതൽ 20.10.2023 വരെയാണ് സമയപരിധി ഉണ്ടായിരുന്നത്. ആധാർ റേഷൻ കാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155422/peravoor)