---
title: "#Goldrate | റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണ്ണം: 45000 കടന്നു"
english_title: "Gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155428/gold-rate"
published_at: "2023-10-20T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322f70c127c_Screenshot_2023-09-30-11-04-29-83_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #Goldrate | റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണ്ണം: 45000 കടന്നു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് സ്വർണവില 45000 കടന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ വർധിച്ചു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120 രൂപയാണ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് സ്വർണവില 45000 കടന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ വർധിച്ചു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120 രൂപയാണ്.

ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം.

റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത്. മെയ് 5 നാണ്  മുൻപ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത് 45760 രൂപയായിരുന്നു പവന്റെ വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155428/gold-rate)