---
title: "#supreemcourt |നിരോധനം പിൻവലിക്കാൻ ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ "
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155432/supreemcourt"
published_at: "2023-10-20T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322fec9c9a7_IMG-20231020-WA0030.jpg"
keywords: []
---

# #supreemcourt |നിരോധനം പിൻവലിക്കാൻ ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ 

> **Lead Summary:** **ന്യൂഡൽഹി**: നിരോധനത്തിന് എതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സുപ്രീംകോടതിയെ സമീപിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും ഏർപ്പെടുത്തിയ നിരോധനത്തിന് എതിരെ നൽകിയ ഹർജി ജസ്റ്റിസ് അനിരുദ്ധ ബോസും ബേലാ എം ത്രിവേദിയും അടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹർജി പരിഗണിക്കും.

## Article Content

**ന്യൂഡൽഹി**: നിരോധനത്തിന് എതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സുപ്രീംകോടതിയെ സമീപിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും ഏർപ്പെടുത്തിയ നിരോധനത്തിന് എതിരെ നൽകിയ ഹർജി ജസ്റ്റിസ് അനിരുദ്ധ ബോസും ബേലാ എം ത്രിവേദിയും അടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹർജി പരിഗണിക്കും.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ 5 വർഷത്തേക്കു നിരോധിച്ചാണു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്തായിരുന്നു നിരോധനം. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമാണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയെയും നിരോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155432/supreemcourt)