---
title: "#Peravoor | പേരാവൂർ വെള്ളർവള്ളിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്കൂട്ടർ കൊട്ടിയൂരിൽ കണ്ടെത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155439/peravoor"
published_at: "2023-10-20T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653232d061f8d_Picsart_23-10-20_13-03-40-977.jpg"
keywords: []
---

# #Peravoor | പേരാവൂർ വെള്ളർവള്ളിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്കൂട്ടർ കൊട്ടിയൂരിൽ കണ്ടെത്തി

> **Lead Summary:** **പേരാവൂർ** : വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. അന്വേഷണത്തിനൊടുവിൽ സ്കൂട്ടർ കൊട്ടിയൂരിൽ നിന്ന് കണ്ടെത്തി. പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്.

## Article Content

**പേരാവൂർ** : വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. അന്വേഷണത്തിനൊടുവിൽ സ്കൂട്ടർ കൊട്ടിയൂരിൽ നിന്ന് കണ്ടെത്തി. പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്.

ഉടമ വെള്ളിയാഴ്ച രാവിലെ പേരാവൂർ പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടയിൽ സ്കൂട്ടർ കൊട്ടിയൂരിലെ ഒരു വീടിന് സമീപം കണ്ടതായി 'മലയോരശബ്ദം' വാർത്തയുടെ അടിസ്ഥാനത്തിൽ വിവരം ലഭിച്ചു.

ഇതെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നഷ്ടപ്പെട്ട സ്കൂട്ടർ തന്നെയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.വീടിന്റ ഗേറ്റ് തുറന്നാണ് സ്കൂട്ടർ കവർന്നത്. കവർച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155439/peravoor)