---
title: "ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ നേരിട്ടറിയാൻ ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155509/delhi"
published_at: "2023-10-20T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653256322e064_Screenshot_2023-10-20-15-50-33-16_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ നേരിട്ടറിയാൻ ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടു

> **Lead Summary:** ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ നേരിട്ടറിയാൻ പിണറായി എരുവട്ടി പന്തക്കപ്പാറ ശ്രീനാരായണ വായനശാലയുടെ വനിത വയോജന വേദിയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടു.

## Article Content

ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ നേരിട്ടറിയാൻ പിണറായി എരുവട്ടി പന്തക്കപ്പാറ ശ്രീനാരായണ വായനശാലയുടെ വനിത വയോജന വേദിയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടു.

ഒക്ടോബർ 18 മുതൽ ഒക്ടോബർ 25 വരെയും തിരിച്ച് നാട്ടിലേക്ക് വിമാന യാത്രയുമാണ്. വിനോദ യാത്രയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ നിർവഹിച്ചു.വി.എം പവിത്രൻ, കെ.പി.ചന്ദ്രൻ, വി.എം ചന്ദ്രൻ മാസ്റ്റർ യു.പ്രകാശൻ എന്നിവർ സംസാരിച്ചു.ചരിത്ര സ്മാരകങ്ങൾ തൊട്ടറിഞ്ഞു കൊണ്ടാണ് ഇവരുടെ യാത്ര.

കഴിഞ്ഞ പ്രാവശ്യം അഹമ്മദാബാദ് ടൂർ സംഘടിപ്പിച്ചിരുന്നു.പ്രായമായവരും വനിതകൾ അടങ്ങുന്ന വലിയ സംഘം ആവേശത്തോടെയാണ് യാത്രയിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155509/delhi)