---
title: "ഇരിട്ടി സബ്ജില്ല ശാസ്ത്രമേളയിൽ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം"
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155519/kolakkad"
published_at: "2023-10-20T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65325f5bd60cc_Picsart_23-10-20_16-30-07-610.jpg"
keywords: []
---

# ഇരിട്ടി സബ്ജില്ല ശാസ്ത്രമേളയിൽ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം

> **Lead Summary:** **കൊളക്കാട്**: ഇരിട്ടി സബ്ജില്ല ശാസ്ത്രമേളയിൽ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം.സബ്ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂൾ മികച്ച വിജയം കരസ്തമാക്കി.

## Article Content

**കൊളക്കാട്**: ഇരിട്ടി സബ്ജില്ല ശാസ്ത്രമേളയിൽ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം.സബ്ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂൾ മികച്ച വിജയം കരസ്തമാക്കി.

ഹൈസ്കൂൾ വിഭാഗം സയൻസ് മേളയിൽ ഓവറോൾ കിരീടവും,ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി.മറ്റ് വിഭാഗങ്ങളിലും മികച്ച നേട്ടം കരസ്തമാക്കാൻ സ്കൂളിന് സാധിച്ചു.

12 കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി.സയൻസ് മേളയ്ക്ക് കുട്ടികളെ പരിശീലിപ്പിച്ചത് സയൻസ് അധ്യാപകരായ ഷെറിൻ കുര്യാക്കോസ്, സിമി തോമസ് എന്നിവരും ഗണിത മേളയ്ക്ക് പരിശീലനം നൽകിയത് ബിന്ദു രാജേഷ്, ജിമി ജോസഫ് എന്നിവരും ആണ്.

മറ്റ് വിഭാഗങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിച്ചത്  പ്രകാശൻ, സിസ്റ്റർ ഷൈബി, സിസ്റ്റർ ജെസ്സി ജോസഫ്, സിമി പി മാത്യു, ബിനോയ്‌ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155519/kolakkad)