---
title: "#iritty | പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉളിയിൽ റാലി നടന്നു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155538/iritty"
published_at: "2023-10-20T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653272e55f3cd_IMG-20231020-WA0058.jpg"
keywords: []
---

# #iritty | പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉളിയിൽ റാലി നടന്നു

> **Lead Summary:** **ഇരിട്ടി**:പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉളിയിൽ മേഖല മഹല്ല് കോഡിനേഷന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ഇരുപത്തിഒന്നാം മൈലിൽ നിന്ന് ആരംഭിച്ച റാലി ഉളിയിൽ ടൗണിൽ സമാപിച്ചു.

## Article Content

**ഇരിട്ടി**:പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉളിയിൽ മേഖല മഹല്ല് കോഡിനേഷന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ഇരുപത്തിഒന്നാം മൈലിൽ നിന്ന് ആരംഭിച്ച റാലി ഉളിയിൽ ടൗണിൽ സമാപിച്ചു.

പ്രകടനത്തിൽ പ്രദേശത്തെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മേഖലയിലെ മഹല്ല് ഖത്തീബുമാരായ മൊയ്തു ദാരിമി, കെ.അബ്ദുൾ റഷീദ്, അൻവർ ശാഫി സഖാഫി, അനസ് സഖാഫി, സിനാൻ നിസാമി, ശംസുദ്ദീൻ ദാരിമി, മൂസസഅദി, റാസിൽ ഹുദവി, അമീൻ കാറാട്, കെ.ബഷീർ തുടങ്ങി മഹല്ല് ഭാരവാഹികൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155538/iritty)