---
title: "ലൈഫ് മിഷന്‍ കേസ്: സ്വപ്നയുടേയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി"
english_title: "Life Mission Case: ED seizes 5.38 crore property of Sapna and Santosh Eapan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155659/life-mission-case-ed-seizes-538-crore-property-of-sapna-and-santosh-eapan"
published_at: "2023-10-21T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533434a6f227_Screenshot_20231021-084900_WhatsApp.jpg"
keywords: []
---

# ലൈഫ് മിഷന്‍ കേസ്: സ്വപ്നയുടേയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

> **Lead Summary:** **കൊച്ചി:** ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവും ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തുമാണ് കണ്ടുകെട്ടിയത്.

## Article Content

**കൊച്ചി:** ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവും ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തുമാണ് കണ്ടുകെട്ടിയത്.

ലൈഫ് മിഷന്‍ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്. പ്രളയ ബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനുളള പദ്ധതിയില്‍ കോഴയായി കോടികള്‍ വാങ്ങിയെന്ന ആരോപണമാണ് ഇ.ഡി അനേ്വഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന ആരോപണവും അനേ്വഷണപരിധിയിലുണ്ട്. കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155659/life-mission-case-ed-seizes-538-crore-property-of-sapna-and-santosh-eapan)