---
title: "#veenageorge | പേരാവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മാണം നവംബറിൽ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155732/peravoor"
published_at: "2023-10-21T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533755400a8a_Picsart_23-10-21_12-22-10-248.jpg"
keywords: []
---

# #veenageorge | പേരാവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മാണം നവംബറിൽ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് 

> **Lead Summary:** പേരാവൂർ: സർക്കാർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മാണം നവംബറിൽ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ശനിയാഴ്ച രാവിലെ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്‌സംസാരിക്കുക യായിരുന്നുമന്ത്രി.

## Article Content

പേരാവൂർ: സർക്കാർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മാണം നവംബറിൽ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ശനിയാഴ്ച രാവിലെ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്‌സംസാരിക്കുക യായിരുന്നുമന്ത്രി.

ആശുപത്രി വികസനത്തിന് തടസ്സമാകുന്ന ഏതൊരു നീക്കത്തെയും വകുപ്പ് തലത്തിൽ ശക്തമായി നേരിടുമെന്നും, ആവശ്യമായ നടപടി സ്വീകരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.പുതിയ കെട്ടിടനിർമാണത്തിനു കിഫ്ബിയിലൂടെ പണം അനുവദിച്ചിരുന്നു.എന്നാൽ അനാവശ്യ ചില തടസങ്ങൾ ചിലർ ഉന്നയിച്ചതിൻ്റെഭാഗമായിട്ടുള്ള കാലതാമസമാണ് ഉണ്ടായതെന്നും മറ്റു തടസങ്ങൾ ഉണ്ടായെങ്കിൽ ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണം നവംബറിൽ തന്നെ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയിലെ വിഭാഗങ്ങൾ മന്ത്രി പ്രത്യേകം പരിശോധിക്കുകയും അധികൃതരിൽ നിന്ന് പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.അശ്വിൻ ഉൾപ്പെടെയുള്ളവർ നിലവിലെ സംവിധാനങ്ങളും അസൗകര്യങ്ങളും മന്ത്രിയെ അറിയിച്ചു. എന്തുതന്നെ തടസങ്ങൾ ഉണ്ടായാലും ആശുപത്രിയുടെ മെച്ചപ്പെട്ട പ്രവർത്തനമാണ് ലക്ഷ്യമെന്നും അതിനു ഏറ്റവും പ്രധാനപ്പെട്ടത് ആധുനിക സംവിധാനമുള്ള കെട്ടിടമാണെന്നും മന്ത്രി സൂചിപ്പിച്ചു.

അഡ്വ .സണ്ണി ജോസഫ് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  കെ സുധാകരൻ, ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രെസിഡെന്റ്  പ്രീതാ ദിനേശൻ എന്നിവരും ആശുപത്രിയുടെ പ്രവർത്തനത്തെകുറിച്ചു മന്ത്രിയോട് സംസാരിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളും ആശുപത്രി സംബന്ധിച്ചു മന്ത്രിയോട് ആശയ വിനിമയം നടത്തി.ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155732/peravoor)