---
title: "തൊഴിലാളികളുടെ ജീവന് പുല്ലുവില:തൊഴിലുടമയുടെ ക്രൂരത"
english_title: "The lives of workers are at stake"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15576/The-lives-of-workers-are-at-stake"
published_at: "2021-12-11T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b46a99a2089_Screenshot_20211211_142304.jpg"
keywords: []
---

# തൊഴിലാളികളുടെ ജീവന് പുല്ലുവില:തൊഴിലുടമയുടെ ക്രൂരത

> **Lead Summary:** സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി തൊഴിലാളികളുടെ ജീവന് പുല്ലുവില കല്പിച്ച് തൊഴിലുടമയുടെ ക്രൂരത.പയ്യന്നൂർ പെരുമ്പ മുത്തപ്പൻ മoപ്പുരയ്ക്ക് പിറക് വശമുള്ള പ്രവൃത്തി നടക്കുന്ന ബഹുനില കെട്ടിടത്തിലാണ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് . യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പൊരിവെയിലത്തിവർ പണിയെടുക്കുന്നത് .

## Article Content

സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി തൊഴിലാളികളുടെ ജീവന് പുല്ലുവില കല്പിച്ച് തൊഴിലുടമയുടെ ക്രൂരത.പയ്യന്നൂർ പെരുമ്പ മുത്തപ്പൻ മoപ്പുരയ്ക്ക് പിറക് വശമുള്ള പ്രവൃത്തി നടക്കുന്ന ബഹുനില കെട്ടിടത്തിലാണ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് . യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പൊരിവെയിലത്തിവർ പണിയെടുക്കുന്നത് .

നിലവിൽ വർക്ക് നടക്കുന്ന മുകളിലത്തെ നിലയിൽ കൈവരി നിർമ്മാണം പോലും നടത്തിയിട്ടില്ല .ജോലിക്കിടയിൽ അബദ്ധവശാൽ കാലൊന്ന് തെറ്റിയാൽ ജീവൻ പോലും നഷ്ടമായേക്കാം. ഇവിടെയാണ് അടിസ്ഥാന പരമായ സുരക്ഷ ഉപകരണങ്ങൾ പോലുമില്ലാതെ തൊഴിലാളികൾ പണിയെടുക്കുന്നത്. ബഹുനില കെട്ടിടങ്ങളിലും, കൺസ്ട്രക്ഷൻ മേഖലകളിലും ജോലി ചെയ്യുമ്പോൾ തൊഴിലാളികൾക്ക് അടിസ്ഥാന സുരക്ഷാ ഉപകരണങ്ങളായ ഹെൽമെറ്റ്, സേഫ്റ്റി ഷൂ, ഗ്ലൗസ്,റിഫ്ളക്റ്റിങ് ജാക്കറ്റ് ,കവർ റോൾ, സേഫ്റ്റി ബെൽട്ട് തുടങ്ങിയ ഉപകരണങ്ങൾ നൽകേണ്ടതുണ്ട്.     

എന്നിട്ടും ഇതിലൊന്നിൻ്റെ സഹായം പോലുമില്ലാതെയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത് . നിർമാണ മേഖലയിൽ ജോലി ചെയ്തു വരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്താൽ കഴിഞ്ഞ വർഷം പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ ഭീം തകർന്ന് വീണ് മരണപ്പെട്ടിരുന്നു. തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ തൊഴിലുടമ ഇനിയും അലംഭാവം കാണിച്ചാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചേക്കാമെന്ന കാര്യത്തിലും തർക്കമില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15576/The-lives-of-workers-are-at-stake)