---
title: "#accident | ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു:  രണ്ടുവയസുകാരന് ദാരുണാന്ത്യം"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155769/accident"
published_at: "2023-10-21T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533811453b67_download_(20).jpeg"
keywords: []
---

# #accident | ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു:  രണ്ടുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **പത്തനംതിട്ട**: തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. ടിപ്പറിലിടിച്ച് തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

**പത്തനംതിട്ട**: തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. ടിപ്പറിലിടിച്ച് തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155769/accident)