---
title: "പാനൂർ നഗരസഭയിൽ സംഘടിപ്പിച്ച 'അരുമ വിശേഷം' മൃഗക്ഷേമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155847/panoor"
published_at: "2023-10-21T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533b5cd1faa7_Screenshot_2023-10-21-16-54-32-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാനൂർ നഗരസഭയിൽ സംഘടിപ്പിച്ച 'അരുമ വിശേഷം' മൃഗക്ഷേമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **പാനൂർ**: അരുമ മൃഗങ്ങളെ വളർത്താനുള്ള അറിവുകൾ പകരുന്നതിന് മൃഗസംരക്ഷണവകുപ്പ് പാനൂർ നഗരസഭയിൽ സംഘടിപ്പിച്ച 'അരുമ വിശേഷം ' മൃഗക്ഷേമ ബോധവത്കരണ സെമിനാർ പി.ആർ.മന്ദിരം ഹാളിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ**: അരുമ മൃഗങ്ങളെ വളർത്താനുള്ള അറിവുകൾ പകരുന്നതിന് മൃഗസംരക്ഷണവകുപ്പ് പാനൂർ നഗരസഭയിൽ സംഘടിപ്പിച്ച 'അരുമ വിശേഷം ' മൃഗക്ഷേമ ബോധവത്കരണ സെമിനാർ പി.ആർ.മന്ദിരം ഹാളിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തെരുവുനായ സംരക്ഷകരെ ചടങ്ങിൽ എം.എൽ.എ. പൊന്നാട ചാർത്തി ആദരിച്ചു. ടി.കെ.ഹനീഫ, പി.കെ.പ്രവീൺ, പെരിക്കാലി ഉസ്മാൻ ,കെ.കെ. സുധീർകുമാർ, ഡോ.കെ.പ്രദോഷ് കുമാർ എന്നിവർ സംസാരിച്ചു.

കരിയാട് വെറ്ററിനറി സർജൻ ഡോ.ഡി. അക്ഷയ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസ് സ്വാഗതവും ഡോ.ടി.വി.ജയമോഹൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155847/panoor)