---
title: "റിവർ ക്രൂയിസ് പദ്ധതി പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം."
english_title: "Suggestion to speed up the river cruise project work. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155885/suggestion-to-speed-up-the-river-cruise-project-work"
published_at: "2023-10-21T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533e1d203ed1_xdxgxcbx.jpg"
keywords: []
---

# റിവർ ക്രൂയിസ് പദ്ധതി പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം.

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തികരിക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പട്ടുവം, മുതുകുട, താവം, മാട്ടൂൽ സെൻട്രൽ, വാടിക്കൽ, ചെറുകുന്ന് പഴങ്ങോട് എന്നീ 6 ബോട്ട് ടെർമിനലുകൾ പൂർത്തിയായി.

## Article Content

കല്യാശ്ശേരി മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തികരിക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പട്ടുവം, മുതുകുട, താവം, മാട്ടൂൽ സെൻട്രൽ, വാടിക്കൽ, ചെറുകുന്ന് പഴങ്ങോട് എന്നീ 6 ബോട്ട് ടെർമിനലുകൾ പൂർത്തിയായി.

തെക്കുമ്പാട് ബോട്ട് ടെർമിനൽ, മുട്ടിൽ, മാട്ടൂൽ സൗത്ത് എന്നീ പ്രവൃത്തികൾ ഡിസംബർ 10 നകം പൂർത്തികരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകി. മുതുകുട ബോട്ട് റേയ്സ് ഗാലറി നിർമ്മാണം അന്തിമഘട്ടത്തിലാണ്, പഴയങ്ങാടി ബോട്ട് റേയ്സ് ഗാലറി നിർമ്മാണം, ഫ്ലോട്ടിംഗ് റസ്റ്റോറൻ്റ് പ്രവൃത്തികൾ വേഗത്തിൻ പൂർത്തികരിക്കാനും തീരുമാനിച്ചു. മാട്ടൂൽ ബീച്ച് ടൂറിസം പദ്ധതിക്ക് അംഗീകാരത്തിനായി സമർപ്പിച്ചു. നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.

സുൽത്താൻ കനാൻ തകർന്ന ഭാഗത്തെ സംരക്ഷണഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് എൽ ബി എസ് മുഖേന ഡിസൈൻ തയ്യാറാക്കിയിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. ഇരിണാവ് ഡാം ടൂറിസം പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.

കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ് ടി സി, ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷീല അളോക്കൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ. നിർമിതി പ്രൊജക്ട് എഞ്ചിനിയർ കെ രാമചന്ദ്രൻ , കെൽ പ്രൊജക്ട് എഞ്ചിനിയർ ടി വി സ്നേഹലത, കെ സി ശ്രീനിവാസൻ, ആർക്കിടെക്ട് മധുകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155885/suggestion-to-speed-up-the-river-cruise-project-work)