---
title: "സംസ്ഥാന ജൂനിയർ, സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ്:  ഇരട്ട ഓവറോൾ കിരീടം നേട്ടം സ്വന്തമാക്കി കണ്ണൂർ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155942/kannur"
published_at: "2023-10-22T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653473e37d01d_IMG-20231022-WA0001.jpg"
keywords: []
---

# സംസ്ഥാന ജൂനിയർ, സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ്:  ഇരട്ട ഓവറോൾ കിരീടം നേട്ടം സ്വന്തമാക്കി കണ്ണൂർ

> **Lead Summary:** കോതമംഗലം: എം എ കോളേജിൽ വെച്ച് 20,21തിയ്യതി നടന്ന സംസ്ഥാന ജൂനിയർ,സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇരട്ട ഓവറോൾ കിരീടം നേട്ടം സ്വന്തമാക്കികണ്ണൂർ. ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ റികർവ്വ് റൗണ്ട് ഗേൾസ് വി ഭാഗത്തിൽ ശ്രീരുദ്ര വിനോദ് സ്വർണ്ണം , ഇന്ത്യൻ റൗണ്ട് ഗേൾസ് വിഭാഗത്തിൽ റിയ മാത്യു സ്വർണ്ണം, ഇന്ത്യൻ റൗണ്ട് ബോയ്സ് വിഭാഗത്തിൽ ഇ വി നന്ദു സ്വർണ്ണം, അഭിമന്യു രാജഗോപാൽ വെങ്കലം, റികർവ്വ് റൗണ്ട് ബോയ്സ് വിഭാഗത്തിൽ വി സോനു, വെള്ളി മെഡൽ ഉൾപ്പെടെ 19 പോയന്റ് നേടി തുടർച്ച ആയ 7 വർഷം ആണ് കണ്ണൂർ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതെങ്കിൽ. സീനിയർആർച്ചറി ചാമ്പ്യൻഷിപ്പിൽ 17 പോയന്റ് നേടിയാണ് സീനിയർ ഓവറോൾ ചാമ്പ്യൻഷിപ്പ് കണ്ണൂർ നേടിയത്.

## Article Content

കോതമംഗലം: എം എ കോളേജിൽ വെച്ച് 20,21തിയ്യതി നടന്ന സംസ്ഥാന ജൂനിയർ,സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇരട്ട ഓവറോൾ കിരീടം നേട്ടം സ്വന്തമാക്കികണ്ണൂർ. ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ റികർവ്വ് റൗണ്ട് ഗേൾസ് വി ഭാഗത്തിൽ ശ്രീരുദ്ര വിനോദ് സ്വർണ്ണം , ഇന്ത്യൻ റൗണ്ട് ഗേൾസ് വിഭാഗത്തിൽ റിയ മാത്യു സ്വർണ്ണം, ഇന്ത്യൻ റൗണ്ട് ബോയ്സ് വിഭാഗത്തിൽ ഇ വി നന്ദു സ്വർണ്ണം, അഭിമന്യു രാജഗോപാൽ വെങ്കലം, റികർവ്വ് റൗണ്ട് ബോയ്സ് വിഭാഗത്തിൽ വി സോനു, വെള്ളി മെഡൽ ഉൾപ്പെടെ 19 പോയന്റ് നേടി തുടർച്ച ആയ 7 വർഷം ആണ് കണ്ണൂർ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതെങ്കിൽ. സീനിയർആർച്ചറി ചാമ്പ്യൻഷിപ്പിൽ 17 പോയന്റ് നേടിയാണ് സീനിയർ ഓവറോൾ ചാമ്പ്യൻഷിപ്പ് കണ്ണൂർ നേടിയത്.

കഴിഞ്ഞ രണ്ടുവർഷമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്ന കിരീടം സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലക്ക് തിരിച്ചുപിടിക്കാൻ സാധിച്ചു. സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ ദശരഥ്രാജഗോപാൽ സ്വർണ്ണം, ഇന്ത്യൻ റൗണ്ട് വനിത വിഭാഗത്തിൽ റിയ മാത്യു വെള്ളിമെഡലും, റികർവ്വ് റൗണ്ട് വനിത വിഭാഗത്തിൽ അനാമിക സുരേഷ് സ്വർണ്ണം, ശ്രീരുദ്ര വിനോദ് വെള്ളി, അളകനന്ദ വെങ്കല മെഡലും ഉൾപ്പെടെ നേടിയാണ് കണ്ണൂർ കിരീടം ഉറപ്പിച്ചത്. നാലാം സ്ഥാനം നേടിയ  ശ്രീൽക്ഷിമി, അളക നന്ദ ഉൾപ്പെടെ 12 പേര് ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. കോച്ച്  ബാലകൃഷ്ണൻ, ടീം മാനേജർ മാരായ ജോസബിൻ, ബീന രാജേഷ് എന്നിവർ ടീമിനെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155942/kannur)