---
title: "പ്ലസ് വൺ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതൽ"
english_title: "Plus one improvement exam on January"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15598/plus-one-improvement-exam-on-january"
published_at: "2021-12-11T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b481df86212_131616-plus-one.jpg"
keywords: []
---

# പ്ലസ് വൺ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതൽ

> **Lead Summary:** തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി നാലു വരെ നടത്തും. ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ മൂന്നു വിഷയങ്ങൾക്കു വരെ സ്കോർ മെച്ചപ്പെടുത്താൻ അപേക്ഷിക്കാം.

## Article Content

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി നാലു വരെ നടത്തും. ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ മൂന്നു വിഷയങ്ങൾക്കു വരെ സ്കോർ മെച്ചപ്പെടുത്താൻ അപേക്ഷിക്കാം.

സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത ശേഷം പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പരീക്ഷയ്ക്കു ഹാജരാകാത്ത എല്ലാ വിഷയത്തിനും രജിസ്റ്റർ ചെയ്യാം.

ഇപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്ക് മാതൃസ്കൂളിൽ 15നകം അപേക്ഷ സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഫലം പ്രസിദ്ധീകരിച്ച ശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പിഴയില്ലാതെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. റഗുലർ, ലാറ്ററൽ എൻട്രി, റീ അഡ്മിഷൻ പരീക്ഷാർഥികൾക്ക് ഒരു വിഷയത്തിന് 175 രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫീസായി 40 രൂപയും നൽകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15598/plus-one-improvement-exam-on-january)