---
title: "പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച:   രണ്ട് പ്രതികൾ അറസ്റ്റിൽ "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155986/kalpetta"
published_at: "2023-10-22T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534b22218e2f_Picsart_23-10-22_10-54-20-020.jpg"
keywords: []
---

# പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച:   രണ്ട് പ്രതികൾ അറസ്റ്റിൽ 

> **Lead Summary:** **കൽപ്പറ്റ**: നെല്ലറച്ചാൽ - കാരാപ്പുഴ പദ്ധതി പ്രദേശത്ത് വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി നടത്തിയ പരിശോധനയിൽ പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച നടത്തിയ രണ്ട് പ്രതികളെ സാഹസികമായി പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ടു പേരെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ഓടി പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. ചോദ്യം ചെയ്തതിൽ പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച നടത്തിയവരാണെന്ന് കണ്ടെത്തി.

## Article Content

**കൽപ്പറ്റ**: നെല്ലറച്ചാൽ - കാരാപ്പുഴ പദ്ധതി പ്രദേശത്ത് വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി നടത്തിയ പരിശോധനയിൽ പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച നടത്തിയ രണ്ട് പ്രതികളെ സാഹസികമായി പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ടു പേരെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ഓടി പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. ചോദ്യം ചെയ്തതിൽ പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച നടത്തിയവരാണെന്ന് കണ്ടെത്തി.

ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച KL 13 X 6247 ബൈക്കും മോഷ്ടിച്ച നാണയങ്ങളും കണ്ടെത്തി. തുടർ നടപടികൾക്കായി പോലീസിന് കൈമാറി. മീനങ്ങാടി പന്നിമുണ്ട ഭാഗത്ത് താമസിക്കുന്ന സരുൺ, സനിൽ എന്നിവരാണ് പ്രതികൾ. എക്സൈസ് ഇൻസ്പെക്ടർ പി.ബി. ബിൽജിത്ത്, പ്രിവന്റീസ് ഓഫീസർ എം.ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. രഘു, നിഷാദ്, എം. സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155986/kalpetta)