---
title: "വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റം "
english_title: "Change in schedule of Vande Bharat Express from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156000/change-in-schedule-of-vande-bharat-express-from-tomorrow"
published_at: "2023-10-22T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534bdeb396e1_vande-.jpg"
keywords: []
---

# വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റം 

> **Lead Summary:** തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റം. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേഭാരതിന് പുതുതായി ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുന്നത്. നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും. അതേസമയം, വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുവരിയാണ് റെയിൽവേ ഡിവിഷണൽ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെ പരാതികൾ ക്രോഡീകരിക്കും. ട്രെയിനുകൾ ചിലപ്പോൾ വൈകുന്നതിന് കാരണം വന്ദേഭാരത് അല്ല. അനാവശ്യമായ ചങ്ങലവലിക്കൽ,​ കൂടുതൽ സ്റ്റോപ്പുകൾ നൽകിയത് തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. സിഗ്നൽ നവീകരണമുൾപ്പെടെ നിർമ്മാണജോലികൾ അതിവേഗത്തിൽ നടന്നുവരികയാണെന്നും റെയിൽവേ അറിയിച്ചു.

## Article Content

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റം. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേഭാരതിന് പുതുതായി ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുന്നത്. നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും. അതേസമയം, വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുവരിയാണ് റെയിൽവേ ഡിവിഷണൽ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെ പരാതികൾ ക്രോഡീകരിക്കും. ട്രെയിനുകൾ ചിലപ്പോൾ വൈകുന്നതിന് കാരണം വന്ദേഭാരത് അല്ല. അനാവശ്യമായ ചങ്ങലവലിക്കൽ,​ കൂടുതൽ സ്റ്റോപ്പുകൾ നൽകിയത് തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. സിഗ്നൽ നവീകരണമുൾപ്പെടെ നിർമ്മാണജോലികൾ അതിവേഗത്തിൽ നടന്നുവരികയാണെന്നും റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156000/change-in-schedule-of-vande-bharat-express-from-tomorrow)