---
title: "താല്‍ക്കാലിക നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156011/appointment"
published_at: "2023-10-22T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534c9885b9d2_download_(34).jpeg"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത താത്കാലിക ഒഴിവ്. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറു മാസമെങ്കിലും ദൈര്‍ഘ്യമുള്ള മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍ കോഴ്സ് പാസായിരിക്കണം.

## Article Content

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത താത്കാലിക ഒഴിവ്. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറു മാസമെങ്കിലും ദൈര്‍ഘ്യമുള്ള മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍ കോഴ്സ് പാസായിരിക്കണം.

അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കെ യു എച്ച് എസ് അംഗീകരിച്ച മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍ കോഴ്സ്, അല്ലെങ്കില്‍ തിരവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെകനോളജിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോഡ് സയന്‍സ്. പ്രായം 18നും 41 നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം). ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 28നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156011/appointment)