---
title: "മാരക മയക്ക് മരുന്നുമായി യുവാവ് പിടിയിൽ "
english_title: "koottupuzha chekpost raid "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156059/koottupuzha-chekpost-raid"
published_at: "2023-10-22T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534f5a0d69e7_mdma_22.jpg"
keywords: []
---

# മാരക മയക്ക് മരുന്നുമായി യുവാവ് പിടിയിൽ 

> **Lead Summary:** കൂട്ടുപുഴയിൽ നടന്ന വാഹന പരിശോധനയിൽ മാരക മയക്ക് മരുന്നുമായി യുവാവ് പിടിയിലായി. കർണാടക കെ എസ് ആർ ടി സി ബസ് യാത്രക്കാരനായ അഞ്ചരക്കണ്ടി സ്വദേശി സവാദ് എന്നയാളിൽ നിന്നാണ് മാരക മയക്കുമരുന്നായ 46 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തത്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണുർ, എക്‌സൈസ് ചെക്ക് പോസ്റ്റ്‌ കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിലാണ് സവാദ് പിടിയിലായത്.

## Article Content

കൂട്ടുപുഴയിൽ നടന്ന വാഹന പരിശോധനയിൽ മാരക മയക്ക് മരുന്നുമായി യുവാവ് പിടിയിലായി. കർണാടക കെ എസ് ആർ ടി സി ബസ് യാത്രക്കാരനായ അഞ്ചരക്കണ്ടി സ്വദേശി സവാദ് എന്നയാളിൽ നിന്നാണ് മാരക മയക്കുമരുന്നായ 46 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തത്.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണുർ, എക്‌സൈസ് ചെക്ക് പോസ്റ്റ്‌ കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിലാണ് സവാദ് പിടിയിലായത്.

എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർ മാരായ ഷിബു കെ സി, അനിൽ കുമാർ കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ.സി എന്നിവരും ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥരായ പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി,ബഷീർ.സി, സിവിൽ എക്‌സൈസ് മാരായ ശരത് പി ടി റോഷിത്, ഷജേഷ്.എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156059/koottupuzha-chekpost-raid)