---
title: "കേരള ഗവർണർ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയോ: കുമ്മനം "
english_title: "Governor of Kerala on the orders of the Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15608/Governor-of-Kerala-on-the-orders-of-the-Chief-Minister"
published_at: "2021-12-11T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b48fdfc654f_IMG-20211211-WA0137.jpg"
keywords: []
---

# കേരള ഗവർണർ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയോ: കുമ്മനം 

> **Lead Summary:**  കേരള ഗവർണർ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയല്ലെന്ന് പിണറായി വിജയൻ മനസ്സിലാക്കണമെന്ന് മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. കേരള ഗവർണർ, തൻ്റെ നിസ്സഹായതയും ബുദ്ധിമുട്ടുമായി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അതീവ ഗൗരവമായി കാണണം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ നിറവേറ്റാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണിവിടെ നിലനിൽക്കുന്നതെന്നാണ് ഗവർണറുടെ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.

## Article Content

 കേരള ഗവർണർ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയല്ലെന്ന് പിണറായി വിജയൻ മനസ്സിലാക്കണമെന്ന് മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. കേരള ഗവർണർ, തൻ്റെ നിസ്സഹായതയും ബുദ്ധിമുട്ടുമായി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അതീവ ഗൗരവമായി കാണണം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ നിറവേറ്റാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണിവിടെ നിലനിൽക്കുന്നതെന്നാണ് ഗവർണറുടെ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.

ഗവർണർക്ക് ഉള്ള അവകാശങ്ങളും ഭരണഘടനാപരമായ ബാധ്യതകളും നിയമം മൂലം രേഖപ്പെടുത്തപ്പെട്ടതാണ്. എന്നിട്ടും ആ ചുമതലകൾ സത്യസന്ധമായി നിർവ്വഹിക്കാൻ മുഖ്യമന്ത്രി അദ്ദേഹത്തെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്. അദ്ദേഹത്തിൻ്റെ കടമകളിൽ അനാവശ്യമായി ഇടപെടുന്നത് എന്തുകൊണ്ടാണ്? - കുമ്മനം ചോദിച്ചു.

കേരളത്തിൻ്റെ ഇന്നത്തെ രാഷ്ടീയ അവസ്ഥയെയാണ് ഗവർണറുടെ വാക്കുകൾ വെളിവാക്കുന്നത്. മുഖ്യമന്ത്രി, അദ്ദേഹത്തെ വെറുതെ വിടണം.ഗത്യന്തരമില്ലാതെയാണ് മറ്റ് ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ ഇത്തരമൊരു പ്രതികരണത്തിന് ഗവർണർ മുതിർന്നത്. രാജ്ഭവനെ നിയന്ത്രിക്കേണ്ടത് എ.കെ.ജി സെൻ്റർ അല്ലെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണം.

സെക്രട്ടേറിയറ്റിലും രാജ്ഭവനിലും അടക്കം പിടിമുറുക്കി സംസ്ഥാനത്ത് സൽഭരണം നടത്താനാണ് പിണറായിയുടെ നീക്കം. ഇതിൻ്റെ ഭാഗമായാണ് കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളുടെയും ചാൻസലറായ ഗവർണറെ സമ്മർദ്ദത്തിലാക്കി തൻ്റെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നത്. എല്ലാ അധികാരസ്ഥാനങ്ങളിലും പിടിമുറുക്കാനുള്ള ഈ നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണം.

നിലപാട് തിരുത്താൻ തയ്യാറാവണം.ഗവർണർക്ക് ഉള്ളത് ഗവർണർക്കും, മുഖ്യമന്ത്രിക്കുള്ളത് മുഖ്യമന്ത്രിക്കും എന്നതാണ് യഥാർഥ നിലപാട്. എന്നാൽ എല്ലാം മുഖ്യമന്ത്രിയുടെ കൈകളിലേക്ക് വരണം എന്ന ആഗ്രഹത്തിൽ ചരടുവലികൾ നടത്തുന്നതിൽ നിന്ന് പിൻവാങ്ങണം. - കുമ്മനം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15608/Governor-of-Kerala-on-the-orders-of-the-Chief-Minister)