---
title: "കണ്ണൂർ ചേംബർ ഹാളിൽ  ഇൻതിഫാദ ഏകദിന ശിൽപ്പ ശാല സംഘടിപ്പിച്ചു"
english_title: "Intifada organized a one day workshop at Kannur Chamber Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15614/Intifada-organized-a-one-day-workshop-at-Kannur-Chamber-Hall"
published_at: "2021-12-11T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b493e39fa9b_IMG-20211211-WA0138.jpg"
keywords: []
---

# കണ്ണൂർ ചേംബർ ഹാളിൽ  ഇൻതിഫാദ ഏകദിന ശിൽപ്പ ശാല സംഘടിപ്പിച്ചു

> **Lead Summary:** വനിത ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്ത്രീപക്ഷ രാഷ്ട്രീയം എന്ന പ്രമേയത്തിൽ കണ്ണൂർ ചേംബർ ഹാളിൽ ഇൻതിഫാദ ഏകദിന ശിൽപ്പ ശാല സംഘടിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ നടന്ന ശിൽപ്പശാല വനിത ലീഗ് അഖിലേന്ത്യ പ്രസിഡൻ്റ് ഫാത്തിമ മുസഫർ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളും ബഹുസ്വരതയും കൊണ്ട് അനുഗ്രഹീതമായ നാടാണ് നമ്മുടെ രാജ്യമെന്ന്‌ ഫാത്തിമ മുസഫർ പറഞ്ഞു.

## Article Content

വനിത ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്ത്രീപക്ഷ രാഷ്ട്രീയം എന്ന പ്രമേയത്തിൽ കണ്ണൂർ ചേംബർ ഹാളിൽ ഇൻതിഫാദ ഏകദിന ശിൽപ്പ ശാല സംഘടിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ നടന്ന ശിൽപ്പശാല വനിത ലീഗ് അഖിലേന്ത്യ പ്രസിഡൻ്റ് ഫാത്തിമ മുസഫർ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളും ബഹുസ്വരതയും കൊണ്ട് അനുഗ്രഹീതമായ നാടാണ് നമ്മുടെ രാജ്യമെന്ന്‌ ഫാത്തിമ മുസഫർ പറഞ്ഞു.

രാഷ്ട്രീയാധിനിവേഷം നടത്തിയ വാസ്കോഡ ഗാമക്കെതിരെ  പോരാടിയ ചരിത്രമുണ്ട് കേരളത്തിനെന്നും അവർ ചൂണ്ടിക്കാട്ടി. വനിതകൾ രാഷ്ട്രീയ ബോധ്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോവണമെന്ന് ഫാത്തിമ മുസഫർ അഹ്വാനം ചെയ്തു. വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സാജിദ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു.

റാഷിദ് ഗസ്സാലി, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പി മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സെക്രട്ടറിമാരായ സഹദുല്ല, അഡ്വ, കെ.എ ലതീഫ്, അൻസാരി തില്ലങ്കേരി, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, ആയിശ താഹിറ, റോഷ്നി ഖാലിദ്, റുമൈസ റഫീഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15614/Intifada-organized-a-one-day-workshop-at-Kannur-Chamber-Hall)