---
title: "തിരൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156148/arrested"
published_at: "2023-10-23T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535d3634ca6b_download_(7).jpeg"
keywords: []
---

# തിരൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം**: തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വാലിഹിനെ അക്രമിച്ച് കൊലപ്പെടുത്തിയത് കാട്ടിലപ്പള്ളി സ്വദേശി മുഹമ്മ് ആഷിഖിന്‍റെ നേതൃത്വത്തിലാണെന്ന് പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു.

## Article Content

**മലപ്പുറം**: തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വാലിഹിനെ അക്രമിച്ച് കൊലപ്പെടുത്തിയത് കാട്ടിലപ്പള്ളി സ്വദേശി മുഹമ്മ് ആഷിഖിന്‍റെ നേതൃത്വത്തിലാണെന്ന് പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വാലിഹും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തന്നോട് ശത്രുത ഉണ്ടായിരുന്നതായാണ് ആഷിഖ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനു പിന്നാലെ സ്വാലിഹും സുഹൃത്തുക്കളും ആഷിഖിനെ തടഞ്ഞു വെച്ച് മര്‍ദിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156148/arrested)