---
title: "സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.  "
english_title: "Ration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156154/ration"
published_at: "2023-10-23T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535e2bb75b9b_images_(17).jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.  

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: ഇ-​പോ​സ് മെ​ഷീ​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റും സെ​ർ​വ​ർ പ്ര​ശ്ന​ങ്ങ​ളെ​യും തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഓ​രോ മാ​സ​വും ആ​ദ്യ​ത്തെ 15 ദി​വ​സം മ​ഞ്ഞ, പി​ങ്ക്​ കാ​ർ​ഡു​കാ​ർ​ക്കും (മു​ൻ​ഗ​ണ​നാ വി​ഭാ​ഗം) 16 മു​ത​ൽ മാ​സാ​വ​സാ​നം വ​രെ നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് അ​ടു​ത്ത മാ​സം മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: ഇ-​പോ​സ് മെ​ഷീ​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റും സെ​ർ​വ​ർ പ്ര​ശ്ന​ങ്ങ​ളെ​യും തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഓ​രോ മാ​സ​വും ആ​ദ്യ​ത്തെ 15 ദി​വ​സം മ​ഞ്ഞ, പി​ങ്ക്​ കാ​ർ​ഡു​കാ​ർ​ക്കും (മു​ൻ​ഗ​ണ​നാ വി​ഭാ​ഗം) 16 മു​ത​ൽ മാ​സാ​വ​സാ​നം വ​രെ നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് അ​ടു​ത്ത മാ​സം മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി മാ​സാ​വ​സാ​ന​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലു​ണ്ടാ​കു​ന്ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​മെ​ന്നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. മാ​സാ​വ​സാ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കാ​ർ​ഡു​ട​മ​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​മ്പോ​ഴാ​ണ് ഇ-​പോ​സ് മെ​ഷീ​ൻ പ​ണി​മു​ട​ക്കു​ന്ന​തെ​ന്നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​ല​മാ​സ​ങ്ങ​ളി​ലും വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ഏ​ഴ് ജി​ല്ല​ക​ളി​ൽ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ​യും മ​റ്റു ജി​ല്ല​ക​ളി​ൽ ഉ​ച്ച മു​ത​ൽ രാ​ത്രി വ​രെ​യാ​യും ഭ​ക്ഷ്യ​വ​കു​പ്പ് വി​ത​ര​ണം ക്ര​മീ​ക​രി​ച്ചി​രു​ന്നു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156154/ration)