---
title: "#adakkathod | അടക്കാത്തോട്ടിൽ കാട്ട്കൊമ്പൻ്റെ വിളയാട്ടം: കാട്ടാന  വീടിന് നേരെ അക്രമം നടത്തി "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156157/adakkathod"
published_at: "2023-10-23T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535e664a6565_IMG-20231023-WA0002.jpg"
keywords: []
---

# #adakkathod | അടക്കാത്തോട്ടിൽ കാട്ട്കൊമ്പൻ്റെ വിളയാട്ടം: കാട്ടാന  വീടിന് നേരെ അക്രമം നടത്തി 

> **Lead Summary:** **അടക്കാത്തോട്:**തകർന്ന ആന മതിൽ കടന്നെത്തിയ കാട്ടാന വാളുമുക്കിലെ വീടിന് നേരെ അക്രമം നടത്തി. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീടിന് നേരെയാണ് അക്രമം നടത്തിയത്. വീട്ടിലുള്ളവർ ഭയന്ന് നിലവിളിച്ചതോടെയാണ് കാട്ടാന മടങ്ങിയത്. വീടിൻ്റെ ജനലിനുള്ളിലൂടെ കാട്ടാന തുമ്പിക്കൈയിട്ടതോടെ വീട്ടിലുള്ളവർ ഭയന്ന് നിലവിളിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അക്രമം. സമീപത്തെ ചക്കി മംഗലം കുഞ്ഞച്ചൻ്റെ വീടിന് സമീപത്തെ കൃഷിയും നശിപ്പിച്ചു. നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്.

## Article Content

**അടക്കാത്തോട്:**തകർന്ന ആന മതിൽ കടന്നെത്തിയ കാട്ടാന വാളുമുക്കിലെ വീടിന് നേരെ അക്രമം നടത്തി. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീടിന് നേരെയാണ് അക്രമം നടത്തിയത്. വീട്ടിലുള്ളവർ ഭയന്ന് നിലവിളിച്ചതോടെയാണ് കാട്ടാന മടങ്ങിയത്. വീടിൻ്റെ ജനലിനുള്ളിലൂടെ കാട്ടാന തുമ്പിക്കൈയിട്ടതോടെ വീട്ടിലുള്ളവർ ഭയന്ന് നിലവിളിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അക്രമം. സമീപത്തെ ചക്കി മംഗലം കുഞ്ഞച്ചൻ്റെ വീടിന് സമീപത്തെ കൃഷിയും നശിപ്പിച്ചു. നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156157/adakkathod)