---
title: "കെ എസ് ടി എ കണ്ണൂർ നോർത്ത് ഉപജില്ല വാർഷിക സമ്മേളനം നടന്നു"
english_title: "Ksta annual meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15616/ksta-annual-meeting-was-held"
published_at: "2021-12-11T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b49545187c1_PicsArt_12-11-05.35.14.jpg"
keywords: []
---

# കെ എസ് ടി എ കണ്ണൂർ നോർത്ത് ഉപജില്ല വാർഷിക സമ്മേളനം നടന്നു

> **Lead Summary:** കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ നോർത്ത് ഉപജില്ലാ 31 ആം വാർഷിക സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ നടന്നു. KSTA സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ നോർത്ത് ഉപജില്ലാ 31 ആം വാർഷിക സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ നടന്നു. KSTA സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു.

വിദ്യാലയ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് പോകുന്ന ഒരു സാഹചര്യത്തിലാണ് സംഘടനയുടെ സമ്മേളനങ്ങൾ ഈ വർഷം നടക്കുന്നത്.

KSTA കണ്ണൂർ നോർത്ത് പ്രസിഡൻ്റ് പി.പി.സുനിൽ അധ്യക്ഷനായി. ജോയിൻ സെക്രട്ടറി അതുൽ കൃഷ്ണൻ, ദേവേശൻ ചാത്തോത്ത്. ചെയർമാൻ രമേശൻ. ജില്ലാ വൈസ് പ്രസിഡണ്ട് സി ചന്ദ്രൻ, ടി കെ പ്രദീപൻ, ശശീന്ദ്രൻ സി, ടി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

ksta സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് നടക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15616/ksta-annual-meeting-was-held)