---
title: "ഓപ്പറേഷൻ അജയ്‍; 26 മലയാളികളുമായി 143 പേരടങ്ങുന്ന ആറാം വിമാനം ഡൽഹിയിലെത്തി"
english_title: "Operation Ajay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156185/operation-ajay"
published_at: "2023-10-23T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653605bfbc4a6_images_(1)_(1).jpeg"
keywords: []
---

# ഓപ്പറേഷൻ അജയ്‍; 26 മലയാളികളുമായി 143 പേരടങ്ങുന്ന ആറാം വിമാനം ഡൽഹിയിലെത്തി

> **Lead Summary:** **ഡൽഹി:** ഓപ്പറേഷൻ അജയ്‍യുടെ ആറാം വിമാനം ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തി. രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 പേരടങ്ങുന്ന വിമാനമാണ് ഇന്നെത്തിയത്. സംഘത്തിൽ 26 മലയാളികളുമുണ്ട്. ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം 15-ാം ദിവസത്തിലേക്ക് കടന്നു. ന്യൂഡൽഹി വിമാനത്താവളത്തിൽ ഗ്രാമവികസന മന്ത്രാലയവും ഫഗ്ഗൻ സിംഗ് കുലസ്‌തെയും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.

## Article Content

**ഡൽഹി:** ഓപ്പറേഷൻ അജയ്‍യുടെ ആറാം വിമാനം ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തി. രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 പേരടങ്ങുന്ന വിമാനമാണ് ഇന്നെത്തിയത്. സംഘത്തിൽ 26 മലയാളികളുമുണ്ട്. ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം 15-ാം ദിവസത്തിലേക്ക് കടന്നു. ന്യൂഡൽഹി വിമാനത്താവളത്തിൽ ഗ്രാമവികസന മന്ത്രാലയവും ഫഗ്ഗൻ സിംഗ് കുലസ്‌തെയും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.

നേരത്തെ, 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു .ഇതുവരെ, 20 നേപ്പാൾ പൗരന്മാരുൾപ്പെടെ 1343 യാത്രക്കാരെ 'ഓപ്പറേഷൻ അജയ്'ലൂടെ ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം ഇനിയും കൂടുതൽ വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156185/operation-ajay)