---
title: "#kannur | കണ്ണൂർ ദസറ ഇന്ന് കൊടിയിറങ്ങും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156215/kannur"
published_at: "2023-10-23T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65361ebe5f69e_IMG-20231023-WA0015.jpg"
keywords: []
---

# #kannur | കണ്ണൂർ ദസറ ഇന്ന് കൊടിയിറങ്ങും

> **Lead Summary:** **കണ്ണൂർ** : കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറക്ക് തിങ്കളാഴ്ച സമാപനമാകും. സമാപന സമ്മേളനം ഡോ. എം പി അബ്ദുൾ സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. മേയർ ടി ഒ മോഹനൻ അധ്യക്ഷത വഹിക്കും.

## Article Content

**കണ്ണൂർ** : കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറക്ക് തിങ്കളാഴ്ച സമാപനമാകും. സമാപന സമ്മേളനം ഡോ. എം പി അബ്ദുൾ സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. മേയർ ടി ഒ മോഹനൻ അധ്യക്ഷത വഹിക്കും.

എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ, പിന്നണി ഗായിക സയനോര ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ധ്വനി അജിത്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, കാപ്പാട് നടനം ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്ത സമന്വയം, ധ്വനിരാജ്, ദ്യുതി രാജ് എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ അരങ്ങേറും. അജയ് ഗോപാൽ നയിക്കുന്ന ഗാനമേളയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156215/kannur)