---
title: "കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156216/kannur"
published_at: "2023-10-23T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65361f5f58f99_Screenshot_2023-10-23-12-49-16-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി

> **Lead Summary:** **കണ്ണൂർ**: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് ഹോട്ടൽ ഹോറി സോൺ ഇന്റർനാഷ്ണൽ ഹാളിൽ നടന്നു.എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കണ്ണൂർ**: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് ഹോട്ടൽ ഹോറി സോൺ ഇന്റർനാഷ്ണൽ ഹാളിൽ നടന്നു.എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

തളിപ്പറമ്പ് ഹോറി സോൺ ഇന്റർനാഷ്ണൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തേക്ക് പദ്ധതിക്കായി ചിക്കൻ നൽകുന്നതിന് പ്രിയം ചിക്കൻ ഫാം- പടിയൂർ ഉടമസ്ഥ പങ്കജാക്ഷിയിൽ നിന്നുള്ള എഗ്രിമെന്റ് എം എൽ എ കെ ബി എഫ് പി സി എൽ കമ്പനി അധികൃതർക്ക് കൈമാറി.

കെ ബി എഫ് പി സി എൽ മാർക്കറ്റിംഗ് മാനേജർ എസ് അഗിൻ പദ്ധതി വിശദീകരിച്ചു. പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ജോജി ജോസഫ്, നഗരസഭ കൗൺസിലർ കെ എൻ ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി ഒ ദീപ, സി ഡി എസ് ചെയർ പേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156216/kannur)