---
title: "നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചു"
english_title: "Actress Gautami resigns from BJp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156261/actress-gautami-resigns-from-bjp"
published_at: "2023-10-23T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65363cfd46160_Screenshot_2023-10-23-14-45-50-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചു

> **Lead Summary:** ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.

## Article Content

ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.

ഗൗതമി ദീർഘകാലമായി ബി.ജെ.പി അംഗമാണ്. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.എന്നാൽ വിശ്വാസ വഞ്ചന കാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156261/actress-gautami-resigns-from-bjp)