---
title: "സാക്ഷരതാ മിഷൻ വിജ്ഞാനവും വിനോദവുമായി ജൈവ വൈവിധ്യ പഠന ക്യാമ്പ് നടത്തി"
english_title: "Literacy Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156273/literacy-mission"
published_at: "2023-10-23T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536459017fee_Screenshot_2023-10-23-15-28-40-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സാക്ഷരതാ മിഷൻ വിജ്ഞാനവും വിനോദവുമായി ജൈവ വൈവിധ്യ പഠന ക്യാമ്പ് നടത്തി

> **Lead Summary:** **കൽപ്പറ്റ**: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷനും സെന്റർ ഫോർ ലൈഫ് സ്കിൽ ലേണിങ്ങിന്റെ സഹകരണത്തോടു കൂടിയാണ് തുല്യതാ പഠിതാക്കൾക്ക് വേണ്ടി ത്രിദിന ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**കൽപ്പറ്റ**: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷനും സെന്റർ ഫോർ ലൈഫ് സ്കിൽ ലേണിങ്ങിന്റെ സഹകരണത്തോടു കൂടിയാണ് തുല്യതാ പഠിതാക്കൾക്ക് വേണ്ടി ത്രിദിന ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ തുടർ വിദ്യാഭ്യാസ പ്രവർത്തകർക്കും തുല്യതാപഠിതാക്കൾക്കും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും പ്രകൃതി പഠന യാത്രയും ഉൾപ്പെടുത്തിയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ്.

കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രകൃതി സംരക്ഷണത്തിന് ഓരോ പൗരന്റെയും കടമ, പ്രകൃതിദത്തവും മനുഷ്യ നിർമ്മിതവുമായ ദുരന്തങ്ങൾ, ജൈവ വൈവിധ്യ സംരക്ഷണത്തിന് പൗരന്മാർക്കുള്ള പങ്ക്, കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം,

കാലസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തെ എങ്ങനെ ബാധിക്കുന്നു, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രദേശിക ആഘാതം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഡോ. സുമ വിഷ്ണുദാസ്, അശോക് നെന്മാറ തുടങ്ങിയവർ ക്ലാസ്സുകളെടുത്തു. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രിസഡന്റ ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കോഴിക്കോട് ജില്ലാ ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.പി. നിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.സാക്ഷരതാ മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ , സെന്റർ ഫോർ ലൈഫ് സ്കിൽ ലേണിങ് ഡയറക്ടർ അശോക് നെന്മാറ, സാക്ഷരതാ മിഷൻ വയനാട് ജില്ലാ കോ ഓർഡിനേറ്റർ പി.വി. ശാസ്താ പ്രസാദ്, 24 - ന്യൂസ്ചാനൽ റിപ്പോർട്ടർ സുർജിത്ത് അയ്യപ്പത്ത്, മുതിർന്ന പഠിതാവ് ടിസി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156273/literacy-mission)