---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിൽ അരയാൽ തറ സമർപ്പണം നടന്നു"
english_title: "Reconstructed arayaal floor delivered in chapparam temple manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156282/reconstructed-arayaal-floor-delivered-in-chapparam-temple-manathana"
published_at: "2023-10-23T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653650b705ac1_manathana_chapparam.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിൽ അരയാൽ തറ സമർപ്പണം നടന്നു

> **Lead Summary:** മണത്തണ: ചപ്പാരം ക്ഷേത്രാങ്കണത്തിൽ പുനർനിർമ്മിച്ച അരയാൽ തറയുടെ സമർപ്പണം നടന്നു. അതി പുരാതന ക്ഷേത്രമായ ചപ്പാരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ തറ കാലപ്പഴക്കത്താൽ തകർന്നിരുന്നു. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായാണ് അരയാൽ തറയും പുനർനിർമ്മിച്ചത്. കൊട്ടിയൂർ ക്ഷേത്ര ഊരാളർ കുടുംബമായ ആക്കൽ തറവാട്ടിലെ അംഗമായ കൈലാസനാഥൻ എന്ന വ്യക്തിയാണ് അരയാൽ തറയുടെ പുനർനിർമ്മാണ ചിലവുകൾ വഹിച്ചത്. നവരാത്രി പൂജകൾക്ക് ഏറെ പ്രാധാന്യമുള്ള ചപ്പാരം ക്ഷേത്രത്തിൽ മഹാനവമി ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ആക്കൽ കൈലാസനാഥനിൽ നിന്നും ക്ഷേത്ര ഭാരവാഹികൾ അരയാൽ തറ ഏറ്റുവാങ്ങി. ശശിധരൻ എരുവട്ടി എന്ന ശില്പിയുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തീകരിച്ചത്. കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ചപ്പാരം ഭഗവതീക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് അപൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

## Article Content

മണത്തണ: ചപ്പാരം ക്ഷേത്രാങ്കണത്തിൽ പുനർനിർമ്മിച്ച അരയാൽ തറയുടെ സമർപ്പണം നടന്നു. അതി പുരാതന ക്ഷേത്രമായ ചപ്പാരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ തറ കാലപ്പഴക്കത്താൽ തകർന്നിരുന്നു. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായാണ് അരയാൽ തറയും പുനർനിർമ്മിച്ചത്. കൊട്ടിയൂർ ക്ഷേത്ര ഊരാളർ കുടുംബമായ ആക്കൽ തറവാട്ടിലെ അംഗമായ കൈലാസനാഥൻ എന്ന വ്യക്തിയാണ് അരയാൽ തറയുടെ പുനർനിർമ്മാണ ചിലവുകൾ വഹിച്ചത്. നവരാത്രി പൂജകൾക്ക് ഏറെ പ്രാധാന്യമുള്ള ചപ്പാരം ക്ഷേത്രത്തിൽ മഹാനവമി ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ആക്കൽ കൈലാസനാഥനിൽ നിന്നും ക്ഷേത്ര ഭാരവാഹികൾ അരയാൽ തറ ഏറ്റുവാങ്ങി. ശശിധരൻ എരുവട്ടി എന്ന ശില്പിയുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തീകരിച്ചത്. കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ചപ്പാരം ഭഗവതീക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് അപൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156282/reconstructed-arayaal-floor-delivered-in-chapparam-temple-manathana)