---
title: "കാരവന്‍ ടൂറിസം പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു"
english_title: "Caravan tourism project flagged off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156292/caravan-tourism-project-flagged-off"
published_at: "2023-10-23T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65365fed4759e_Picsart_23-10-23_17-15-04-165.jpg"
keywords: []
---

# കാരവന്‍ ടൂറിസം പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു

> **Lead Summary:** **മാനന്തവാടി**: വയനാട് ജില്ലയില്‍ കാരവന്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലത്തിലെ കൊമ്മയാട് മിറാക്കിള്‍ ഹോളിഡേയ്‌സില്‍ നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിച്ചു. പ്രമുഖ യൂ ട്യൂബര്‍ നജീബ് സൈനുലിന്റെ കുടുംബം ലെസ് ഗോവയനാട് ട്രാവല്‍ ഏജന്‍സിയും, മിറാക്കിള്‍ ഹോളിഡേയ്‌സും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണിത്.

## Article Content

**മാനന്തവാടി**: വയനാട് ജില്ലയില്‍ കാരവന്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലത്തിലെ കൊമ്മയാട് മിറാക്കിള്‍ ഹോളിഡേയ്‌സില്‍ നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിച്ചു. പ്രമുഖ യൂ ട്യൂബര്‍ നജീബ് സൈനുലിന്റെ കുടുംബം ലെസ് ഗോവയനാട് ട്രാവല്‍ ഏജന്‍സിയും, മിറാക്കിള്‍ ഹോളിഡേയ്‌സും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണിത്.

പാന്‍ഡെമിക്കിന് ശേഷമുള്ള ലോകത്തിലെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളിലേക്കും മുന്‍ഗണനകളിലേക്കും ഒരു മാതൃകാ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും ഇഷ്ടാനുസൃതവും പ്രകൃതിയോട് ഏറ്റവും അടുത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന കാരവന്‍ ടൂറിസം സജീവമാവുകയാണ്.

ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ വയനാടിന്റെ സാധ്യതകളും ആകര്‍ഷണീയതയും വര്‍ധിപ്പിക്കുന്ന നൂതന ടൂറിസം ഉല്‍പ്പന്നമായ കേരവന്‍ ടൂറിസത്തിനു വയനാട്ടില്‍ ഏറെ പ്രാധാന്യമുണ്ട്.കേരവന്‍ വിനോദസഞ്ചാരികള്‍ക്ക് നമ്മുടെ നാട്ടില്‍ സുരക്ഷിതവും ഇഷ്ടാനുസൃതമാക്കിയതും പ്രകൃതിയോട് ചേര്‍ന്നുള്ളതുമായ യാത്രാനുഭവം ഉറപ്പുവരുത്തുന്നു.

ഗ്രാമത്തില്‍തന്നെ താമസിച്ച് ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുന്ന സഞ്ചാരമാണ് കാരവന്‍ ടൂറിസത്തിന്റെത്. പുഴകളും നെല്‍പ്പാടങ്ങളുമടക്കമുള്ള വയനാടന്‍ പ്രകൃതി ആസ്വദിക്കാന്‍ കാരവന്‍ സഹായിക്കും.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ തോമസ് പൈനാടത്ത്, മിറാക്കിള്‍ മാനേജിങ്ങ് ഡയറക്ടര്‍ സജി മാത്യൂ, ലെസ്‌ഗോ വയനാട് മാനേജിങ്ങ് ഡയറക്ടര്‍ ആദര്‍ശ് സജി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156292/caravan-tourism-project-flagged-off)