---
title: "റെയിന്‍ബോ പബ്ലിക്കേഷന്‍സ്  പ്രവര്‍ത്തനം ആരംഭിച്ചു."
english_title: "Rainbow Publications started operations. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156316/rainbow-publications-started-operations"
published_at: "2023-10-23T19:22:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65367a89b623d_czxczxvv.jpg"
keywords: []
---

# റെയിന്‍ബോ പബ്ലിക്കേഷന്‍സ്  പ്രവര്‍ത്തനം ആരംഭിച്ചു.

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി താലൂക്കിലെ ദ്വാരക കേന്ദ്രമാക്കി മാസം തോറും ഒരു പുസ്തകം എന്ന നിലയില്‍ പുസ്തക രംഗത്ത് നൂതന സംരംഭം തുടങ്ങി. റെയിന്‍ബോ പബ്ലിക്കേഷന്‍സ് എന്ന പേരില്‍ ദ്വാരകയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**മാനന്തവാടി:** മാനന്തവാടി താലൂക്കിലെ ദ്വാരക കേന്ദ്രമാക്കി മാസം തോറും ഒരു പുസ്തകം എന്ന നിലയില്‍ പുസ്തക രംഗത്ത് നൂതന സംരംഭം തുടങ്ങി. റെയിന്‍ബോ പബ്ലിക്കേഷന്‍സ് എന്ന പേരില്‍ ദ്വാരകയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വയനാട്ടിലെയും ഇതര ജില്ലകളിലെയും എഴുത്തുകരെ ഉള്‍പ്പെടുത്തി സാഹിത്യം,കല, സംസ്‌കാരം,ശാസ്ത്രം എന്നീ മേഖലകളില്‍ പഠനങ്ങള്‍ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനായിട്ടുള്ള പ്രസാധക സംഘമാണ് നിലവില്‍ വന്നത്.മാനന്തവാടി വിദ്യാപോഷിണി വായന ശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.എടവക ഗ്രാമപഞ്ചായത്ത് അംഗം ഷില്‍സന്‍ മാതൃ അദ്ധ്യക്ഷത വഹിച്ചു.

തദവസരത്തില്‍ കൊളംബേല്‍ ജോസ് രചിച്ച winter എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ്, എഴുത്തുകാരിയും അവാര്‍ഡ് ജോതാവുമായ സ്റ്റെല്ല മാതൃവിന് നല്‍കി പ്രകാശനം ചെയ്തു. സുരേന്ദ്രന്‍ മാസ്റ്റര്‍ ദ്വാരക പുസ്തകം പരിചയപ്പെടുത്തി.സി കെ രത്‌നവല്ലി ചെയര്‍പേഴ്‌സണ്‍ മാനന്തവാടി മുനിസിപ്പാലിറ്റി,ഫാദര്‍ ബിജൊ,ഫാദര്‍ ബിവാല്‍ഡിന്‍,ഷാജന്‍ ജോസ്,സെബാസ്റ്റ്യന്‍,ശാന്ത, എന്നിവര്‍ സംസാരിച്ചു.പ്രേമരാജന്‍ ചീക്കല്ലൂര്‍ കവിതാലാപനം നടത്തി.ഒ എന്‍ രാജപ്പന്‍ സ്വാഗതവും ജോസ് കൊളംബേല്‍ നന്ദിയും പറഞ്ഞു

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156316/rainbow-publications-started-operations)