---
title: "നിയന്ത്രണം വിട്ട കാര്‍  ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി  മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു."
english_title: "The car went out of control and rammed into the autorickshaw stand injuring three drivers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156321/the-car-went-out-of-control-and-rammed-into-the-autorickshaw-stand-injuring-three-drivers"
published_at: "2023-10-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65367bd099f88_xdfxdgfg.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാര്‍  ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി  മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

> **Lead Summary:** **ബത്തേരി: **സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി ഓട്ടോറിക്ഷകളില്‍ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. വില്‍സണ്‍ ,ബഷീര്‍ , ജോയി എന്നി വര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോ ടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കല്‍ കോളേജിലേക്കും, വില്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.

## Article Content

**ബത്തേരി: **സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി ഓട്ടോറിക്ഷകളില്‍ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. വില്‍സണ്‍ ,ബഷീര്‍ , ജോയി എന്നി വര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോ ടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കല്‍ കോളേജിലേക്കും, വില്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156321/the-car-went-out-of-control-and-rammed-into-the-autorickshaw-stand-injuring-three-drivers)