---
title: "റസ്റ്റാറന്റ് സ്ഥാപനത്തില്‍ മോഷണം."
english_title: "Theft in a restaurant establishment. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156323/theft-in-a-restaurant-establishment"
published_at: "2023-10-23T19:41:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65367f5917e2a_hjbkhjkn.jpg"
keywords: []
---

# റസ്റ്റാറന്റ് സ്ഥാപനത്തില്‍ മോഷണം.

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍, ശാന്തിനഗര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് റസ്റ്റാറന്റ് സ്ഥാപനത്തില്‍ മോഷണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാലംഗ മുഖം മൂടി ധാരികളായ തസ്‌കര സംഘം കടയുടെ ക്യാമറകള്‍ എല്ലാം ദിശ മാറ്റിയ ശേഷം അകത്ത് കയറിയത്. കടയില്‍ ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപ മോഷ്ടിച്ചതായി ഉടമ പറഞ്ഞു. അതോടൊപ്പം ചില്ലറ സൂക്ഷിച്ച സ്റ്റീല്‍ പാത്രവും, കറി പാത്രവും കടയോട് ചേര്‍ന്ന വീടിന്റെ അരികില്‍ കൊണ്ടുപോയി ഇടുകയും ചെയ്തിട്ടുണ്ട്.

## Article Content

**മാനന്തവാടി:** മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍, ശാന്തിനഗര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് റസ്റ്റാറന്റ് സ്ഥാപനത്തില്‍ മോഷണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാലംഗ മുഖം മൂടി ധാരികളായ തസ്‌കര സംഘം കടയുടെ ക്യാമറകള്‍ എല്ലാം ദിശ മാറ്റിയ ശേഷം അകത്ത് കയറിയത്. കടയില്‍ ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപ മോഷ്ടിച്ചതായി ഉടമ പറഞ്ഞു. അതോടൊപ്പം ചില്ലറ സൂക്ഷിച്ച സ്റ്റീല്‍ പാത്രവും, കറി പാത്രവും കടയോട് ചേര്‍ന്ന വീടിന്റെ അരികില്‍ കൊണ്ടുപോയി ഇടുകയും ചെയ്തിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ അവ്യക്തമായ ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ മാനന്തവാടി പോലിസുമായി ബന്ധപ്പെടുക.

പോലീസ് സ്റ്റേഷന്‍: [04935 240 232](http://04935 240 232) , എസ്.ഐ: [9497 980  816](http://9497 980 816)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156323/theft-in-a-restaurant-establishment)