---
title: "കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം."
english_title: "Woman sexually assaulted in KSRTC bus.  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156329/woman-sexually-assaulted-in-ksrtc-bus"
published_at: "2023-10-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65368531cdefc_jhhl.jpg"
keywords: []
---

# കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം.

> **Lead Summary:** കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്‌ അസറുദ്ദീൻ ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്കുള്ള ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. യുവതിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് സഹയാത്രികർ ഇടപെട്ടാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്‌ അസറുദ്ദീൻ ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്കുള്ള ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. യുവതിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് സഹയാത്രികർ ഇടപെട്ടാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156329/woman-sexually-assaulted-in-ksrtc-bus)