---
title: "ശമ്പള പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും സമരം. "
english_title: "Another strike in KSRTC due to salary crisis. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156330/another-strike-in-ksrtc-due-to-salary-crisis"
published_at: "2023-10-23T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536868521d3e_krtc.jpg"
keywords: []
---

# ശമ്പള പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും സമരം. 

> **Lead Summary:** തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും സമരം. കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയൻ്റെ നേതൃത്വത്തിൽ ചീഫ് ഓഫീസ് ഉപരോധിച്ചു. ഉപരോധം പിന്നീട് സംഘർഷത്തിൽ കലാശിച്ചു.

## Article Content

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ വീണ്ടും സമരം. കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയൻ്റെ നേതൃത്വത്തിൽ ചീഫ് ഓഫീസ് ഉപരോധിച്ചു. ഉപരോധം പിന്നീട് സംഘർഷത്തിൽ കലാശിച്ചു.

കോർപ്പറേഷൻ്റെ ചെലവ് എന്തിന് രഹസ്യമാക്കി വക്കുന്നു എന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡൻ്റ് എം വിൻസെന്റ് എം എൽ എ ചോദിച്ചു. മാനേജ്മെൻ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച ശമ്പളം നൽകാമെന്ന ഉറപ്പിൽ സമരം താൽകാലികമായി അവസാനിപ്പിച്ചു.

സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു നൽകാത്തതിനെ തുടർന്നാണ് കോൺഗ്രസ് അനുകൂല സംഘടനയായ ഡി ടി എഫ് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ പ്രവർത്തകർ ഓഫീസിനുള്ളിൽ തള്ളി കയറാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് കലാശിച്ചു.

എല്ലാ മാസവും അഞ്ചാം തീയതി ആദ്യ ഗഡുവും 15ന് രണ്ടാം ഗഡുവും ശമ്പളമായി നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലടക്കം ഉറപ്പ് ലഭിച്ചത്.

എന്നാൽ ഒരു ഉറപ്പും പാലിക്കപെടുന്നില്ലെന്നും. മനേജ്മെൻ്റും സർക്കാരും ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുകയാണെന്നുമാണ് ജീവനക്കാരുടെ പരാതി. സർക്കാർ അനുവദിച്ച 30 കോടി രൂപയിൽ നിന്നാണ് ആദ്യ ഗഡു നൽകിയത്. ശബരിമല സീസൺ ആരംഭിക്കാനിരിക്കെ ജീവനക്കാരുടെ പ്രതിഷേധം മാനേജ്മെന്റിന് തലവേദനയാകും.

മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച ശമ്പളം നൽകാമെന്ന ഉറപ്പിൽ സമരം താൽകാലികമായി അവസാനിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156330/another-strike-in-ksrtc-due-to-salary-crisis)