---
title: "ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രച്ചിറയുടെ സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു"
english_title: "M Vigin MLA inaugurated the beautification work of Cherukun Annapurneswari Kshetchira. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156345/m-vigin-mla-inaugurated-the-beautification-work-of-cherukun-annapurneswari-kshetchira"
published_at: "2023-10-23T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536919b52cc5_hbhjjhj.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രച്ചിറയുടെ സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു

> **Lead Summary:** **ചെറുകുന്ന്: ** ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രച്ചിറയുടെ സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. 636.60 മീറ്റർ നീളത്തിലും 0.8 മീറ്റർ ഉയരത്തിലും ചിറയ്ക്ക് ചുറ്റും ലാറ്ററൈറ്റ് കല്ലുകൾ കൊണ്ട് മതിൽ കെട്ടും. 380 മീറ്റർ നീളത്തിൽ ചിറക്ക് ചുറ്റുമുള്ള മണ്ണ് റോഡ് ഇൻ്റർലോക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കും.

## Article Content

**ചെറുകുന്ന്: ** ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രച്ചിറയുടെ സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. 636.60 മീറ്റർ നീളത്തിലും 0.8 മീറ്റർ ഉയരത്തിലും ചിറയ്ക്ക് ചുറ്റും ലാറ്ററൈറ്റ് കല്ലുകൾ കൊണ്ട് മതിൽ കെട്ടും. 380 മീറ്റർ നീളത്തിൽ ചിറക്ക് ചുറ്റുമുള്ള മണ്ണ് റോഡ് ഇൻ്റർലോക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കും.

കൂടാതെ 661.125 സ്ക്വയർ മീറ്ററിൽ ഇൻ്റർലോക്ക് ചെയ്ത് 40 കോൺക്രീറ്റ് ,ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും സ്ഥാപിക്കും. ഇതോടൊപ്പം ചിറയുടെ ചുറ്റും 20 ഇടങ്ങളിൽ 40 വാട്ട് എൽ ഇ ഡി വിളക്കുകളും, 8 ഇടങ്ങളിൽ 16 വാട്ടിൻ്റെ എൽ ഇ ഡി വിളക്കുകളും സ്ഥാപിക്കും. ഇതിനായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപയാണ് അനുവദിച്ചത്.

ജലസേചന വകുപ്പ് മുഖേനയാണ് പ്രവൃത്തി നടപ്പാക്കുന്നത്. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ മുഖ്യാതിഥിയായി. ജലസേചന വകുപ്പ് അസിസ്റ്റൻ്റ്എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇ എൻ രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പത്മിനി, രേഷ്മ പരാഗൻ , ചെറുകുന്ന് പഞ്ചായത്ത് അംഗം പി എൽ ബേബി, അന്നപൂർണ്ണശ്വരി സേവാസമിതി സെക്രട്ടറി പി കെ പത്മനാഭൻ, പഞ്ചായത്ത് അസി.സെക്രട്ടറി കെ പി നിഷ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156345/m-vigin-mla-inaugurated-the-beautification-work-of-cherukun-annapurneswari-kshetchira)