---
title: "ന്യൂ മാഹി പഞ്ചായത്ത്തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം നടന്നു. "
english_title: "Mahi panchayat level clean water supply project work was done. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156354/mahi-panchayat-level-clean-water-supply-project-work-was-done"
published_at: "2023-10-23T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653698eb4952a_new_maahi.jpg"
keywords: []
---

# ന്യൂ മാഹി പഞ്ചായത്ത്തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം നടന്നു. 

> **Lead Summary:** ന്യൂ മാഹി പഞ്ചായത്ത്തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം മാഹി പാലത്തിന് സമീപം നടന്നു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്തു സ്വാഗതം പറഞ്ഞു.

## Article Content

ന്യൂ മാഹി പഞ്ചായത്ത്തല ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം മാഹി പാലത്തിന് സമീപം നടന്നു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്തു സ്വാഗതം പറഞ്ഞു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത' വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ആർ.സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻപവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ രജിത പ്രദീപ്, കെ. ഡി. മഞ്ജുഷ, പഞ്ചായത്ത് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി അധ്യക്ഷരായ എം.കെ.ലത, കെ.എസ്.ഷർമിള, പഞ്ചായത്ത് അംഗം പി.കെ.മുഹമ്മദ് തമീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജയപ്രകാശൻ, എൻ.കെ.സഗീഷ്, കെ.വൽസല - ശഹരിയ മധുരിമ, ജോയ് കൊന്നക്കൽ, അനീഷ് കൊളവട്ടത്ത്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ഭാരവാഹികളായ എൻ.കെ.വിനീഷ്, വി.പി.റജി, എക്സിക്യുട്ടീവ് എഞ്ചിനിയർ എം.പ്രകാശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156354/mahi-panchayat-level-clean-water-supply-project-work-was-done)